സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മുംബൈ ഭീകരാക്രമണം ; 16–ാം വാർഷികം ഇന്ന്

മുംബൈ : മുംബൈ ഭീകരാക്രമണത്തിന്റെ 16–ാം വാർഷികമാണ് ഇന്ന്. 2008 നവംബർ 26 ന് താജ് ഹോട്ടൽ, ഒബ്‌റോയ് ട്രൈഡന്റെ ഹോട്ടൽ, ഛത്രപതി ശിവാജി ടെർമിനസ്, ലിയോപോൾഡ് കഫേ, മുംബൈ ചബാദ് ഹൗസ്, നരിമാൻ ഹൗസ് എന്നിവിടങ്ങളിൽ നടന്ന ആക്രമണത്തിന്റെ 16-ാം വാർഷികമാണ് .

ഈ ഭീകരാക്രമണത്തിൽ 20 സുരക്ഷാ സേനാംഗങ്ങളും 26 വിദേശികളും ഉൾപ്പെടെ 166 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈയിലുടനീളം നാല് ദിവസത്തോളം വെടിവെപ്പും ബോംബാക്രമണവും നീണ്ടുനിന്നു. 2008 നവംബർ 26 ബുധനാഴ്ച തുടങ്ങി നവംബർ 29 ശനിയാഴ്ച വരെയായിരുന്നു ആക്രമണം . 16–ാം വാർഷികത്തോട് അനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ പരിപാടികൾ നടക്കും.

തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകള്‍ ബിജെപി പിടിക്കും: ശോഭാ സുരേന്ദ്രന്‍

പാക്കിസ്ഥാനിൽ നിന്ന് ഗുജറാത്ത് തീരം വഴി കടൽമാർഗം ദക്ഷിണ മുംബൈയിലെ കഫ് പരേഡിലെത്തിയ പത്തംഗ ഭീകരസംഘം പലവഴിക്ക് പിരിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ ഇ തൊയ്ബ യിൽ നിന്നുള്ള പത്ത് തീവ്രവാദികളാണ് ഈ ആക്രമണം അഴിച്ചുവിട്ടത്.

ഈ ആക്രമണത്തെ അതിജീവിച്ച ഒരാളാണ് ദേവിക , ആ സമയത്ത് ദേവികക്ക് ഒമ്പത് വയസായിരുന്നു. അവളുടെ കാലിൽ ആണ് വെടിയേറ്റത് . സംഭവ നടന്ന ദിവസം അച്ഛനൊപ്പം റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ദേവിക. അവിടെ വെച്ചാണ് ഭീകരർ വെടിയുതിർത്തത്. അച്ഛനും സഹോദരനും ഒപ്പം പൂനെയിലേക്ക് പോകാനാണ് ദേവിക സിഎസ്ടി റെയിൽവേ സ്‌റ്റേഷനിലെത്തിയത്. ആറോളം ശസ്ത്രക്രിയകൾ കാലിൽ നടത്തേണ്ടിവന്നിരുന്നു.

ഭീകരാക്രമണ കേസിലെ പ്രതി അജ്മൽ കസബിനെതിരെ ദേവിക മൊഴി കൊടുത്തിരുന്നു. ബാക്കിയുള്ള അക്രമികളെ സുരക്ഷാസേന വധിക്കുകയും ചെയ്തിരുന്നു.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement