സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കെയര്‍എഡ്ജ്-ഇഎസ്ജി 1 റേറ്റിങിനോടൊപ്പം 72.2 ഇഎസ്ജി സ്കോര്‍ നേടി മുത്തൂറ്റ് മൈക്രോഫിന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സുസ്ഥിരതയും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ സാമ്പത്തിക പ്രതിബദ്ധതയ്ക്ക് വലിയ അംഗീകാരമായി മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് ശ്രദ്ധേയമായ 72.2 എന്ന ഇഎസ്ജി സ്കോര്‍ നേടി. അതിനുപുറമെ സെബി ലൈസന്‍സുള്ള ഇഎസ്ജി റേറ്റിങ് പ്രൊവൈഡര്‍ കെയര്‍ ഇഎസ്ജി റേറ്റിങ്സ് ലിമിറ്റഡിന്‍റെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് കെയര്‍എഡ്ജ്-ഇഎസ്ജി 1 റേറ്റിങും കരസ്ഥമാക്കി. ധാര്‍മികതയോടു കൂടിയ ഭരണം, സമൂഹ കേന്ദ്രീകൃത സാമ്പത്തിക പദ്ധതികള്‍, ഉത്തരവാദിത്തത്തോടു കൂടിയ വളര്‍ച്ച തുടങ്ങിയവയില്‍ പുതിയ മാനദണ്ഡങ്ങളുമായി ഇന്ത്യയിലെ സാമ്പത്തിക സേവന മേഖലയിലെ ഇഎസ്ജി രംഗത്തെ മുന്‍നിരക്കാരായി മുത്തൂറ്റ് മൈക്രോഫിന്‍.

ഇഎസ്ജി അനുബന്ധ മേഖലകളില്‍ ഈ രംഗത്തുള്ളവരെ പിന്നിലാക്കുന്ന പ്രകടനമാണ് മുത്തൂറ്റ് മൈക്രോഫിന്‍ നടത്തിയിരിക്കുന്നത്. മികച്ച വെളിപ്പെടുത്തലുകള്‍, നയങ്ങള്‍, പ്രകടനം എന്നിവയിലൂടെ ഇഎസ്ജി റിസ്ക് നിയന്ത്രണത്തില്‍ കമ്പനിയെ നേതൃത്വ നിരയിലേക്ക് എത്തിച്ചിട്ടുണ്ട്. ഈ മേഖലയില്‍ കെയര്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ഇഎസ്ജി സ്കോര്‍ ഇതാണ്.

സുപ്രധാന പ്രവര്‍ത്തനങ്ങളില്‍ പരിസ്ഥിതി, സാമൂഹ്യ, ഭരണ മികവ് തുടങ്ങിയ ഘടകങ്ങളിലെ മികവ് അംഗീകരിക്കുന്നതാണ് ഈ റേറ്റിങ്. രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ നിന്നുള്ള വനിതാ വായ്പാ ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതു മുതല്‍ കാലാവസ്ഥാ വെല്ലുവിളി, എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള തൊഴിലിട രീതികള്‍ തുടങ്ങിയ മേഖലകളിലെ മികവും ഇതിലൂടെ അംഗീകരിക്കുന്നുണ്ട്.

മുത്തൂറ്റ് മൈക്രോഫിന്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഡാറ്റാ ലംഘനങ്ങളില്ലാതെ, ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമവുമായി പൂര്‍ണ്ണമായും യോജിപ്പിച്ച്, ശക്തമായ ആക്സസ് പ്രോട്ടോക്കോളുകളോടെ നൂതന ഡാറ്റാ ഭരണം പിന്തുടരുന്നു.

ലിംഗ സമത്വം പ്രോല്‍സാഹിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കു ശക്തി പകരുന്ന രീതിയിലാണ് മുത്തൂറ്റ് മൈക്രോഫിന്നിന്‍റെ പിങ്ക് ഹയറിങ്, ഹേര്‍ ഇനീഷിയേറ്റീവ് തുടങ്ങിയ നീക്കങ്ങള്‍. വൈദ്യുത വാഹനങ്ങള്‍ വാങ്ങല്‍, സബ്സിഡിയോടു കൂടിയ താമസം തുടങ്ങിയവ വഴിയുള്ള പിന്തുണയും കമ്പനി നല്‍കുന്നുണ്ട്.

തങ്ങള്‍ എങ്ങനെ സേവനങ്ങള്‍ നല്‍കുന്നു എന്നതിന്‍റേയും വളരുന്നു എന്നതിന്‍റേയും ഉദാഹരണം കൂടിയാണ് ഇഎസ്ജി രംഗത്തെ നേട്ടങ്ങളെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ സദാഫ് സയീദ് പറഞ്ഞു. സമൂഹങ്ങളെ ശാക്തീകരിക്കാനും മികച്ച സംവിധാനങ്ങള്‍ കെട്ടിപ്പടുക്കാനും തങ്ങളുടെ വളര്‍ച്ച ജീവിതങ്ങള്‍ മികച്ച രീതിയില്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു എന്ന് ഉറപ്പു വരുത്താനുള്ള പ്രതിബദ്ധത തുടങ്ങിയവ കൂടിയാണ് ഇഎസ്ജി റേറ്റിങിലൂടെ കാണുന്നത്.

പരിസ്ഥിതി, സമൂഹങ്ങളുടെ വളര്‍ച്ച, ശക്തമായ ധാര്‍മികത തുടങ്ങിയവയെ സ്ഥാപനം ഉയര്‍ത്തിക്കാട്ടുമ്പോള്‍ ദീര്‍ഘകാലത്തേക്കുള്ളപ്രവര്‍ത്തന വിജയത്തിനും സുസ്ഥിര വളര്‍ച്ചയ്ക്കും കൂടിയുള്ള അടിത്തറ കൂടിയാണ് ഇടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണ ക്രമവുമായി ബന്ധപ്പെട്ട 1500-ല്‍ ഏറെ ഡാറ്റാ പോയിന്‍റുകള്‍, സാമൂഹിക ആഘാതം, കാലാവസ്ഥാ ആഘാത വിലയിരുത്തല്‍ തുടങ്ങിയവ വിലയിരുത്തിയാണ് കെയര്‍എഡ്ജ് ഇഎസ്ജി 1 റേറ്റിങ് നല്‍കുന്നത്. മുത്തൂറ്റ് മൈക്രോഫിന്നിന്‍റെ ഇഎസ്ജി റേറ്റിങുകള്‍ വ്യവസായ ശരാശരിയായ 56.8 നെ മറികടന്നു.

സുസ്ഥിരത, ഉത്തരവാദിത്തത്തോടു കൂടിയ വായ്പ, ധാര്‍മികതയോടു കൂടിയ ഭരണക്രമം തുടങ്ങിയ മേഖലകളിലെ മുത്തൂറ്റ് മൈക്രോഫിന്നിന്‍റെ തന്ത്രപരമായ ദിശ കൃത്യമായി വ്യക്തമാക്കുന്നതാണ് ഇഎസ്ജി റേറ്റിങ്. ഇഎസ്ജി അവബോധമുള്ള നിക്ഷേപകരേയും ബന്ധപ്പെട്ടവരേയും സംബന്ധിച്ച വിശ്വസനീയ പങ്കാളി എന്ന സ്ഥാനം ഇതിലൂടെ ഉറപ്പിക്കുകയും ചെയ്യുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.