സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മുത്തൂറ്റ് സൗണ്ട് സ്‌കേപ്പ്; 49 ബധിര വിദ്യാർത്ഥികളെ പദ്ധതിയിൽ ഉൾപ്പെടുത്തി ഹിയറിങ് എയിഡുകൾ നൽകി

എറണാകുളം: നീർപ്പാറയിലെ ബധിര വിദ്യാലയത്തിലെ 49 വിദ്യാർത്ഥികൾക്ക് മുത്തൂറ് ഗ്രൂപ് ബൈനൗറല്‍ ബിഹൈന്‍ഡ്-ദി-ഈയര്‍ (ബിടിഇ) ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്തു. കേള്‍വി വൈകല്യമുള്ള കുട്ടികളെ പിന്തുണയ്ക്കുന്നതിനായുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ പദ്ധതിയായ മുത്തൂറ്റ് സൗണ്ട്സ്‌കേപ്പ് പ്രോജക്ട്- ഇനേബ്ലിംഗ് യങ് ഇയേഴ്‌സ് പദ്ധതിയുടെ ഭാഗമായാണിത്.

ശ്രവണ സഹായികളുടെ വിതരണോദ്ഘാടനം അരയങ്കാവ് സെന്റ് ജോര്‍ജ് ക്ലിനിക്കിലെ ഡോ. കെ.വി. ജോണ്‍ നിര്‍വഹിച്ചു. മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കണ്‍സള്‍ട്ടന്റ് വിനു മാമ്മന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റെന്നി ഫ്രാന്‍സിസ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ക്ലാരീന ഫ്രാന്‍സിസ്, എഡ്യൂക്കേഷൻ കൗണ്‍സിലര്‍ സിസ്റ്റര്‍ ധന്യ ഫ്രാന്‍സിസ്, സ്‌കൂള്‍ പ്രതിനിധികള്‍, മുത്തൂറ്റ് ഫിനാന്‍സ് സ്റ്റാഫ്, വോയിസ് സ്പീച്ച് ആന്റ് ഹിയറിംഗ് കെയര്‍ എന്‍ജിഒയിലെ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ വിശദമായ ശ്രവണ പരിശോധനകള്‍ നടത്തി ഓരോ കുട്ടിയുടേയും വ്യക്തിഗത ആവശ്യമനുസരിച്ചുള്ള ശ്രവണ സഹായികളാണ് ഉറപ്പാക്കിയത്. 5 മുതല്‍ 20 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവരുടെ ശ്രവണാവശ്യങ്ങള്‍ അടിസ്ഥാനമാക്കി ഓരോ കുട്ടിക്കും ഡിഎസ്പി സജ്ജീകരണങ്ങളുള്ള ടോണ്‍ കണ്ട്രോള്‍ ഉപകരണങ്ങള്‍, കസ്റ്റം ഇയര്‍ മോള്‍ഡുകള്‍, ബാറ്ററികള്‍, കെയര്‍-കിറ്റ്, മൂന്ന് വര്‍ഷത്തെ വാറന്റി, ഫിറ്റിംഗിന് ശേഷമുള്ള ഫോളോ-അപ്പ്, പുനരധിവാസ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പൂര്‍ണമായ ഹിയറിംഗ് എയ്ഡ് പാക്കേജാണ് മുത്തൂറ്റ് ഫിനാന്‍സ് നല്‍കിയത്.

കഴിഞ്ഞ വര്‍ഷം 141 പേര്‍ക്കാണ് ഇത്തരത്തില്‍ സഹായം നല്‍കിയത്. ഇതിന്റെ വിജയ തുടര്‍ച്ച ആയാണ് ഈ വര്‍ഷം പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചത്. ഒരാള്‍ക്ക് ഏകദേശം 13,640 രൂപ വീതം ചെലവഴിച്ച് ആകെ 6,68,360 രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. വോയിസ് സ്പീച്ച് ആന്റ് ഹിയറിംഗ് കെയര്‍ എന്ന എന്‍ജിഒയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement