ചെന്നൈ: 2026ൽ തമിഴ്നാട്ടിൽ എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സഖ്യത്തെ എടപ്പാടി തന്നെ നയിക്കുമെന്നും അമിത് ഷാ പറഞ്ഞു. ബിജെപിയും സർക്കാരിന്‍റെ ഭാഗം ആകും അധികാരം പങ്കിടില്ലെന്ന് AIADMK ആവർത്തിക്കുമ്പോഴാണ് അമിത് ഷായുടെ പ്രസ്താവന.
അതേസമയം വിജയ് ബിജെപി സഖ്യത്തിലേക്ക് വരുമോയെന്ന ചോദ്യത്തിന് അൽപസമയം കൂടി കാത്തിരിക്കണമെന്ന് അദ്ദേഹം മറുപടി നല്‍കി. ഇക്കാര്യത്തില്‍ വൈകാതെ വ്യക്തത വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപികരിച്ച് പ്രവർത്തിച്ച് വരുകയാണ് വിജയ്.






