കോഴിക്കോട് : കോഴിക്കോട് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ റോഡ് ഷോ നടന്നു. കോഴിക്കോട് കോർപ്പറേഷനിലെ 40-ാം വാർഡായ തിരുവണ്ണൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീമതി രമ്യ സന്തോഷിന്റെ റോഡ് ഷോ ആണ് കഴിഞ്ഞ ദിവസം വൈകീട്ട് നടന്നത്. മാങ്കാവ് പെട്രോൾ പമ്പ് പരിസരം മുതൽ തിരുവണ്ണൂർ നട വരെ റോഡ് ഷോ നീണ്ടു നിന്നു. നിരവധി പ്രവർത്തകർ അണിനിരന്ന റോഡ് ഷോയിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ആയിരുന്നു. വർണ്ണാഭമായ റോഡ് ഷോയിൽ പാരഡി ഗാനങ്ങളിലൂടെ ഇടത് വലത് മുന്നണികളുടെ കെടുകാര്യസ്ഥതയും, സ്വജനപക്ഷപാതവും, അഴിമതിയും, ശബരിമല സ്വർണ്ണക്കൊള്ളയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം.



