ഛാതേനിൽ മണ്ണിടിച്ചിലിൽ നിന്ന് 34 പേരെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷപ്പെടുത്തി എൻഡിആർഎഫ് . രണ്ട് എംഐ-17 വി5 ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനം പൂർത്തിയാക്കി 34 പേരുമായി പാക്യോങ് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയതായും അധികൃതർ അറിയിച്ചു.
അതേസമയം വടക്കൻ സിക്കിമിലെ സൈനിക ക്യാമ്പിൽ മണ്ണിടിച്ചിലിൽ കാണാതായ ആറ് സൈനികരെ രക്ഷിക്കാനുള്ള പ്രവർത്തനത്തിൽ 23 എൻഡിആർഎഫ് അംഗ സംഘം പങ്കുചേർന്നു.എൻഡിആർഎഫ് സംഘത്തിൽ സാറ്റലൈറ്റ് ഫോണുകളും അവശ്യ അടിയന്തര ഉപകരണങ്ങളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ സംഘം ഒഴിപ്പിക്കൽ, രക്ഷാപ്രവർത്തനം, താൽക്കാലിക ആശയവിനിമയ ലൈനുകൾ സ്ഥാപിക്കൽ എന്നിവയിൽ സഹായിക്കും.






