തൃശ്ശൂർ: ഗുരുവായൂർ നഗരസഭയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ടൗൺഹാളിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചൊല്ലി ഔദ്യോഗികമായി സ്ഥാനമേറ്റു. വരണാധികാരി എൻ. വിജയകുമാറിന്റെ സാന്നിധ്യത്തിൽ മുതിർന്ന അംഗമായ എ ടി ഹംസ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. തുടർന്ന് മറ്റ് അംഗങ്ങൾക്ക് എ ടി ഹംസ സത്യവാചകം ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, മുൻ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, നഗരസഭാ സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. നഗരസഭാ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ ജനപ്രതിനിധികളെയും തൈകൾ നൽകി അഭിനന്ദിച്ചു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ നഗരസഭയുടെ ആദ്യ കൗൺസിൽ യോഗവും ചേർന്നു.




