സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഡല്‍ഹി പൊലീസിന് തിരിച്ചടി; പ്രബീര്‍ പുരകായസ്ഥയുടെ അറസ്റ്റ് സുപ്രീം കോടതി റദ്ദാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്ഥയുടെ അറസ്റ്റ്  സുപ്രീം കോടതി റദ്ദാക്കി. . അറസ്റ്റിന് പുറമെ നിലവിലുള്ള റിമാന്‍ഡും അസാധുവാക്കിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജാമ്യം നല്‍കി ഉടന്‍ വിട്ടയക്കാനാണ് കോടതി നിര്‍ദേശം. ന്യൂസ് ക്ലിക്ക് അനധികൃതമായി ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് പണം ശേഖരിച്ചു എന്നായിരുന്നു പുരകായസ്ഥയുടെ മേല്‍ ചുമത്തിയിരുന്ന കേസ്. നടപടിക്രമങ്ങള്‍ പാലിച്ചല്ല അറസ്റ്റ് എന്നും റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കിയില്ല എന്നും കോടതി വിമര്‍ശിച്ചു. അറസ്റ്റ് പങ്കജ് ബന്‍സല്‍ കേസിലെ നിര്‍ദ്ദേശത്തിന് വിരുദ്ധമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ടീമിന് വിദേശ പരിശീലകനോ?

കേന്ദ്രസര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്ന ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനം കൂടിയായിരുന്നു ന്യൂസ്‌ക്ലിക്ക്. അറസ്റ്റ് നേരത്തെ സെഷന്‍സ് കോടതിയും ഹൈക്കോടതിയും ശരിവച്ചിരുന്നു. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. 2023 ഒക്ടോബര്‍ 4 മുതല്‍ ജയിലില്‍ കഴിയുകയായിരുന്നു പുരകായസ്ഥ.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.