ബോളിവുഡിൻ്റെ കിംഗ് ഷാരൂഖ് ഖാന് പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റെന്ന വാർത്ത വ്യാജം. ഷാരൂഖ് ഖാന്‍ നായകനാവുന്ന പുതിയ ചിത്രം കിംഗിലെ ആക്ഷന്‍ രംഗത്തിന്‍റെ ചിത്രീകരണത്തിനിടയിൽ അദ്ദേഹത്തിന് പരിക്കേറ്റതെന്നായിരുന്നു വാര്‍ത്തകള്‍. ചികിത്സാര്‍ഥം അമേരിക്കയിലേക്ക് താരം പോയതായും ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യ്തിരുന്നു.
എന്നാൽ വാർത്താ വാസ്തവവിരുദ്ധമാണെന്നും സാധാരണ ആരോഗ്യ പരിശോധനകള്‍ക്കായാണ് അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ യുഎസ് യാത്രയെന്നും താരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി നല്‍കിയ റിപ്പോര്‍ട്ടിൽ പറയുന്നു. ഈ മാസം അവസാനം തന്നെ അദ്ദേഹം യുഎസില്‍ നിന്ന് തിരിച്ചെത്തുമെന്നും ചിത്രീകരണം പുനരാരംഭിക്കുമെന്നുമാണ് വിവരം.






