Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വോട്ടെണ്ണൽ രാവിലെ എട്ടിന്; ആദ്യ ഫലസൂചനകൾ എട്ടരയോടെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം നാല് ടേബിളുകളില്‍ പോസ്‌റ്റല്‍ ബാലറ്റുകള്‍ ആയിരിക്കും എണ്ണി തുടങ്ങുന്നത്. തുടര്‍ന്ന് 14 ടേബിളുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളുകളും പോസ്‌റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് നാലും ഇടിപിബിഎസ് പ്രീ കൗണ്ടിങ്ങിനായി ഒരു ടേബിളുമാണ് ക്രമീകരിച്ചിട്ടുള്ളത്. 263 പോളിങ് ബൂത്തുകളിലെ വോട്ടുകള്‍ 19 റൗണ്ടുകളിലായി എണ്ണും. ആദ്യം എണ്ണി തുടങ്ങുക വഴിക്കടവ് പഞ്ചായത്തിലെ 1 മുതൽ 46 വരെയുള്ള ബൂത്തുകൾ. പിന്നീട് മൂത്തേടം പഞ്ചായത്തിലെ 47 മുതൽ 70 വരെയുള്ള ബൂത്തുകളാണ്.

അതിനുശേഷം എണ്ണുന്നത് എടക്കര പഞ്ചായത്തിലെ 71 മുതൽ 97 വരെ ബൂത്തുകൾ. അതിനുശേഷം എണ്ണുന്നത് പോത്തുകല്ല് പഞ്ചായത്തിലെ 98 മുൽ 126 വരെ ബൂത്തുകളാണ്. പിന്നീട് എണ്ണുന്നത് ചുങ്കത്തറ പഞ്ചായത്തിലെ 127 മുതൽ 161 വരെ ബൂത്തുകളാണ്.അതിനുശേഷം എണ്ണുന്നത് നിലമ്പൂർ മുൻസിപ്പാലിറ്റിയിലെ വോട്ടുകളാണ് 162 മുതൽ 209 ബൂത്തുകളാണ്. അപ്പോൾ 12 റൗണ്ടുകൾ കഴിഞ്ഞിരിക്കും ഈ ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും നിർണായകമായ സമയമായിരിക്കും അത്. പിന്നീട് എണ്ണുന്നത് കരുളായി പഞ്ചായത്തിലെ 210 മുതൽ 228 വരെയുള്ള ബൂത്തുകൾ. അതായത് പതിനഞ്ചാം റൗണ്ട് മുതലുള്ള ബൂത്തുകൾ.അതിനുശേഷം എണ്ണുന്നത് അമരമ്പലം പഞ്ചായത്തിലെ 229 മുതൽ 263 വരെയുള്ള ബൂത്തുകൾ.

Advertisement
WhiteswanTV Footer