മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മണ്ഡലത്തിലെത്തും. പി വി അൻവർ വിഷയം ഉൾപ്പെടെ ഉയർന്നു നിൽക്കുന്ന സമയത്ത് ഉണ്ടായ രാഷ്ട്രീയ വിമർശനങ്ങളെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടിക്കായി രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന ഒരു വേള കൂടിയാണിത്. ഇന്ന് വൈകിട്ട് നിലമ്പൂർ കോടതിപ്പടിയിൽ നടക്കുന്ന ഇടതുമുന്നണി കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതേസമയം നിലംബുരിൽ പ്രചാരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ഇരു മുന്നണികളും.
മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായുള്ള കൂടിക്കാഴ്ചയാണ് ഇടതു സ്ഥാനാർത്ഥി സ്വരാജ് ഇന്ന് നടത്തുക. കൂടാതെ ഇന്നലെ അദ്ദേഹത്തിന്റെ റോഡ് ഷോയും ഉണ്ടായിരുന്നു. യൂഡിഎഫ് സ്ഥാനാർത്തി ആര്യാടൻ ഷൗക്കത്തും പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ്. അതേസമയം മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ഇന്ന് യുഡിഎഫിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും.






