സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പി പി ദിവ്യയ്ക്ക് ജാമ്യമില്ല; മുന്‍കൂര്‍ ജാമ്യഹര്‍ജി തളളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യമില്ല. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി നല്‍കിയ കേസിലാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തളളിയത്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യ കോടതിയില്‍ ഉന്നയിച്ച പ്രധാന വാദം. സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ഇതിനായി ഏതു ഉപാധികളും അംഗീകരിക്കാം എന്നും ദിവ്യ കോടതിയില്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ കോടതി ഈ വാദം തളളുകയായിരുന്നു.

നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസമാണ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റിയത്. ദിവ്യ ഉത്തരവാദിത്തം ഏറെയുളള പൊതു പ്രവര്‍ത്തകയെന്നാണ് പ്രതിഭാഗം അന്ന് വാദം ഉന്നയിച്ചത്. അഴിമതിക്കെതിരെ ഇടപെടേണ്ടത് പൊതുപ്രവര്‍ത്തകയുടെ ഉത്തരവാദിത്തമാണെന്ന് ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ പ്രോസിക്യൂഷന്‍ ദിവ്യയ്ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണ്. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതമായാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്നത് പ്രധാനമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.