സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മാറ്റമില്ലാതെ സ്വർണവില; പവന് 59,480 രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. മൂന്ന് ദിവസത്തിന് ശേഷം ഇന്നലെയാണ് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. 120 രൂപയാണ് ഇന്നലെ പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 59,480 രൂപയാണ്. ജനുവരി ഒന്ന് മുതലെ സ്വർണവിലയിൽ വദ്ധനവ് ഉണ്ടായിരുന്നു. അതിനിടയിൽ ചെറിയ ഇടിവുകൾ രേഖപ്പെടുത്തിയിരുന്നു. ജനുവരി ഒന്നിന് 57,200 ആയ സ്വർണവില രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്ക് 59,000 ത്തിലേക്ക് എത്തി.

ഇസ്രായേലും ഹമാസും ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാറിൽ ഒപ്പു വെച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവില വർദ്ധിക്കാൻ കാരണമായി. ഇന്നലെ നേരിയ ഇടിവ് മാത്രമാണ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,435 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6130 രൂപയാണ്. വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.