Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ഈ നഷ്ടം ആർക്കും താങ്ങാനാവില്ല’: വികാരനിർഭരനായി ക്യാമറയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഡി കെ ശിവകുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബാംഗ്ലൂർ : ബാംഗ്ലൂരുവിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ മാധ്യമങ്ങൾക്ക് മുമ്പിൽ വികാരനിർഭരനായി പൊട്ടിക്കരഞ്ഞു കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കുട്ടികളെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും കുറഞ്ഞത് 10 പേരെങ്കിലും മരിച്ചുപോയത് താൻ കണ്ടെന്നും ഒരു കുടുംബത്തിനും ഈ നഷ്ടം സഹിക്കാൻ കഴിയില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു ഡികെ ശിവകുമാർ മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിയത്.

സ്ഥിതിഗതികളെ കുറിച്ചും ഉദ്യോഗസ്ഥർ തന്നെ അറിയിച്ച അടിയന്തരാവസ്ഥയും ശിവകുമാർ വിവരിച്ചു. തന്നോട് പോലീസ് കമ്മീഷണർ 10 മിനിറ്റിനുള്ളിൽ പരുപാടി അവസാനിപ്പിക്കാൻ പറഞ്ഞിരിക്കുന്നു എന്നാണ് ഇദ്ദേഹം മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞത്. ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയതിന് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനെ ആദരിക്കുന്നതിനായി നടന്ന പൊതു ആഘോഷത്തിനിടെയാണ് ഇന്നലെ തിക്കിലും തിരക്കിലും പെട്ട് അപകടങ്ങൾ ഉണ്ടായത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer