Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അതി ശൈത്യത്തിൽ ഉത്തരേന്ത്യ; മൂടൽമഞ്ഞിൽ മങ്ങി രാജ്യതലസ്ഥാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: തീവ്രമായ ശൈത്യകാലത്തിൽ മുങ്ങി ഉത്തരേന്ത്യ. ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. ശക്തമായ മഞ്ഞുവീഴ്ച ഉള്ളതിനാൽ കാഴ്ചാപരിധി വളരെ കുറഞ്ഞ ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഒട്ടേറെ ഹൈവേകൾ അടച്ചു. മൈനസ് 3 ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 6 ഡിഗ്രി സെൽഷ്യസ് വരെയാണ് ഈ സ്ഥലങ്ങളിൽ അനുഭവപ്പെടുന്ന താപനില.

രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അധികഠിനമായ തണുപ്പാണ്. 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ് കുറഞ്ഞ താപനില. എന്നാൽ ജമ്മുവിലേക്കും ഹിമാചലിലേക്കും സഞ്ചാരികളുടെ പ്രവാഹം തുടരുകയാണ്. കുടുങ്ങിക്കിടന്ന ആയിരക്കണക്കിനു സഞ്ചാരികളെയാണ് പൊലീസും സുരക്ഷ സേനയും പലയിടടത്തു നിന്നുമായി രക്ഷപ്പെടുത്തുന്നത്.

മഞ്ഞുവീഴ്ചയെത്തുടർന്ന്ജമ്മു കശ്മീരിലെ പൂഞ്ചിൽ മുഗൾ റോഡ് 4 ദിവസമായി അടച്ചു. സോജില പാസും അടഞ്ഞുകിടക്കുകയാണ്. ശ്രീനഗറിലെ ദാൽ തടാകം തണുത്തുറഞ്ഞ സ്ഥിതിയിലാണ്. ഹിമാചലിലും ജമ്മു കശ്മീരിലും നാളെമുതൽ ശീതതരംഗ മുന്നറിപ്പുമുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer