സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വിവാഹചടങ്ങിൽ പങ്കെടുക്കില്ലെന്ന് ആലിയ കശ്യപ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അനുഷ എൻ.എസ്

ലോകം ഒന്നായി ഉറ്റ്നോക്കുന്ന ഒന്നാണ് ജുലെെ 12 ആം തീയതി നടക്കാനിരിക്കുന്ന അനന്ത് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റെയും വിവാഹം . വിവാഹത്തോടനുബന്ധിച്ച് നടന്ന പ്രീ വെഡ്ഡിം​ഗ് സെലിബ്രേഷൻ തന്നെ താരനിഭിഠമായിരുന്നു. എന്നാൽ ലോകമൊന്നായി കാത്തിരിക്കുന്ന വിവാഹത്തിന് താൻ പങ്കെടുക്കില്ലെന്നറിയിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ അനുരാ​ഗ് കശ്യപിന്റെ മകളും ഇൻഫ്ളുവൻസറുമായ ആലിയ കശ്യപ്.

അംബാനിയുടെ വീട്ടിൽ നടക്കുന്ന ചടങ്ങുകൾ വെറും സർക്കാസാണെന്നും ആത്മാഭിമാനം ഉള്ളത്കൊണ്ട് ക്ഷണം ലഭിച്ചിട്ടും ചടങ്ങിൽ പങ്കെടുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് ആലിയ കശ്യപ് പറ‍‍‍ഞ്ഞിരിക്കുന്നത്.ഇൻസ്റ്റ​ഗ്രാം ബ്രോഡ്കാസ്റ്റ് ചാനലിലൂടെയാണ് ആലിയ അംബാനി കുടുംബത്തിൽ നടക്കുന്ന വിവാഹച്ചടങ്ങുകൾക്കെതിരെ തുറന്നടിച്ചത്. ‘ചില ചടങ്ങുകളിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചത് അവർ പിആർ വർക്ക് ചെയ്യുന്നതു കൊണ്ടാണെന്നു തോന്നുന്നു. എന്നാൽ ഒരാളുടെ വിവാഹത്തിന് എന്നെ വിൽക്കുന്നതിനേക്കാൾ അൽപ്പം കൂടുതൽ ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കാൻ ഞാനാഗ്രഹിക്കുന്നു. അതിനാൽ ഞാൻ ഇല്ല എന്ന് പറഞ്ഞു,’ ആലിയ കുറിച്ചു.അംബാനിയുടെ കുടുംബത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചടങ്ങുകളെ സർക്കസ് അഭ്യാസത്തോടാണ് ആലിയ ഉപമിച്ചത്.

മുംബൈയിൽ നടക്കുന്ന വിവാഹത്തോടനുബന്ധിച്ച് ബാന്ദ്ര കുർള കോംപ്ലക്സിന്റെ ഭാ​ഗങ്ങൾ അടച്ചുപൂട്ടിയ നടപടിയും ആലിയ ചൂണ്ടിക്കാട്ടി. അതേസമയം ആഡംബര കല്യാണത്തിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചെങ്കിലും സമ്പന്നരുടെ ജീവിതരീതിയിൽ ആകർഷണം തോന്നിയിട്ടുണ്ടെന്ന് ആലിയ പറഞ്ഞു. ഇക്കാരണംകൊണ്ട് വിവാഹത്തെക്കുറിച്ചുള്ള വാർത്തകളും ചടങ്ങുകളുടെ ചിത്രങ്ങളും താൽപര്യത്തോടെ ശ്രദ്ധിക്കാറുണ്ടെന്നും ആലിയ വ്യക്തമാക്കി.എന്ത് കാര്യം നടക്കുമ്പോഴും അതിൻ്റെ പിന്നാലെ വിമർശനങ്ങളും എത്താറുണ്ടെന്ന് പറയാറുണ്ട് .

ശതകോടീശ്വരൻ അമ്പാനിയുടെ കുടുംമ്പത്തിലെ കാര്യത്തിനും ആ പതിവ് തെറ്റിയില്ലെന്ന് വേണം കരുതാൻ. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ആലിയ കശ്യപിൻ്റെ പ്രതികരണം .
ജൂലായ് 12നാണ് മുകേഷ് അംബാനി–നിത അംബാനി ദമ്പതികളുടെ ഇളയ മകന്‍ അനന്തിന്റെയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ഉടമ വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും ഷൈല വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും മകൾ രാധികയുടെയും വിവാഹം.

1250 കോടി മുടക്കിയാണ് 2023 മാർച്ചിൽ മുകേഷ് അംമ്പാനിയുടെ മുമ്പെെലെ വസതിയായ ആൻ്റലീന യിൽ വച്ച് 3 ദിവസം നീണ്ടുനിന്ന ഇവരുടെ പ്രീ വെഡ്ഡിം​ഗ് ആഘോഷംനടന്നത് .അർജിത് സിം​ഗ് അജയ് അതുൽ തുടങ്ങിയ പ്രശസ്ത രായ ​ഗായകർ ഒരുക്കിയ സം​ഗീതവിരുന്നായിരുന്നു അനന്ത് രാധിക പ്രീ വെഡ്ഡിം​ഗ് ആഘോഷത്തിലെ ഹെെലറ്റ്.വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഓരോ​രുത്തർക്കും അത്യാഡംമ്പര സൗകര്യങ്ങളാണ് അമ്പാനി കുടുംമ്പം ഒരുക്കിയിരുന്നത്.മാർച്ചിൽ നടന്ന മൂന്ന് ദിവസത്തെ വിവാഹാഘോഷത്തിന് ശേഷം മറ്റന്നാൾ നടക്കാനിരിക്കുന്ന വിവാഹനാളിലേക്കായിരുന്നു ലോകം ഒരുപോലെ നോക്കിയിരുന്നത് .

ബാന്ദ്രയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന വിവാഹത്തിൽ
ചലച്ചിത്രതാരങ്ങളടക്കം നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. സൽമാൻ ഖാൻ, റിതേഷ്-ജനിലീയ ദമ്പതികൾ, രൺബീർ കപൂർ-ആലിയ, , രജനികാന്ത്, മാധുരി ​ദീക്ഷിത്, സംവിധായകൻ അറ്റ്ലീ തുടങ്ങി നിരവധി പേർ അംബാനി കുടുംബത്തിലെ വിവാഹത്തിന്റെ വിവിധ ചടങ്ങുകളിൽ സംബന്ധിച്ചു.അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷത്തിന്റെ ഭാഗമായി നടന്ന ‘സംഗീത് ’ ചടങ്ങിൽ പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ഗാനങ്ങൾ അവതരിപ്പിച്ചിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു പരിപാടി. നാട്ടിലേക്ക് മടങ്ങിയ ജസ്റ്റിൻ ബീബർ ഇൻസ്റ്റഗ്രാമിൽ ഇന്ത്യ സന്ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. വധൂവരന്മാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.