കാസർകോട്: സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് കവർച്ച നടത്തുന്നതിനിടെ കള്ളനെ നാട്ടുകാർ കയ്യോടെ പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷിനെയാണ് നാട്ടുകാർ പിടികൂടിയത്. മേൽപ്പറമ്പ് ഓൾഡ്മിൽമ ജംഗ്ഷനടുത്തുള്ള കാഷ് മാർട്ട് ഹൈപ്പർ മാർക്കറ്റിലാണ് സംഭവം നടന്നത്.
ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകയറി കവർച്ച നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട യുവാക്കൾ നാട്ടുകാരെ വിളിച്ച് കൂട്ടി പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയെ മേൽപ്പറമ്പ പൊലീസിന് കൈമാറി. ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.






