കോഴിക്കോട്: വോട്ടർമാരുടെ എസ്.ഐ.ആർ ബന്ധപ്പെട്ട ഫോറങ്ങൾ പൂരിപ്പിക്കാനും ബി.എൽ.ഒ മാരെ സഹായിക്കാനുമായി കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പ്രത്യേക ഹെൽപ്പ് ഡെസ്‌ക് തുറന്നു.
രാവിലെ 10 മുതൽ വൈകിട്ട് വരെ പ്രവർത്തിച്ച ഹെൽപ്പ് ഡെസ്‌കിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പഴയ എസ്.ഐ.ആർ ലിസ്റ്റുകൾ കണ്ടെത്തൽ, വിവരത്തിലെ തെറ്റുകൾ തിരുത്തൽ, പുതുക്കിയ എൻട്രികൾ സൃഷ്ടിക്കൽ തുടങ്ങിയവ കമ്പ്യൂട്ടർ സഹായത്തോടെ വിദ്യാർത്ഥികൾ നിർവഹിച്ചു. എൻ.എസ്.എസ് കോ-ഓർഡിനേറ്റർ രഞ്ജിത് മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു മുഴുവൻ പ്രവർത്തനങ്ങളും. സേവന മനോഭാവത്തോടെ മുന്നോട്ട് വന്ന വിദ്യാർത്ഥി സംഘം നാട്ടുകാർക്ക് വലിയ പിന്തുണയായി മാറി.






