സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥാനാണ്, എനിക്ക് കൊമ്പൊന്നുമില്ല; മാപ്പ് പറഞ്ഞ് നടന്‍ ബൈജു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ ക്ഷമ ചോദിച്ച് നടന്‍ ബൈജു സന്തോഷ്. അഹങ്കാരം നിറഞ്ഞ സംസാരമുണ്ടായതായി ആര്‍ക്കെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടെകില്‍ മാപ്പ് ചോദിക്കുന്നതായി നടന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണെന്ന് അദ്ദേഹം പ്രതികരിച്ചു.

ഞായറാഴ്ച കാവടിയാറില്‍ നിന്ന് വെള്ളയമ്പലത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. വണ്ടിയുടെ ഫ്രന്റ് ടയര്‍ പഞ്ചറായി
നിയന്ത്രണം നഷ്ടമാവുകയും ഒരു സ്‌കൂട്ടര്‍ യാത്രികന്റെ ദേഹത്ത് തട്ടുകയും ചെയ്തു. അയാള്‍ക്ക് മുറിവോ ചതവോ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്ന് അറിയാന്‍ കഴിഞ്ഞു. അയാള്‍ക്ക് പരാതിയില്ലെന്ന് പൊലീസില്‍ അറിയിക്കുകയും ചെയ്തിരുന്നതായി ബൈജു പറഞ്ഞു. 65 കിലോമീറ്റര്‍ സ്പീഡുണ്ട് വണ്ടിക്കുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

ആക്സിഡന്റുമായി ബന്ധപ്പെട്ട് ചില ധാരണകളും തെറ്റിധാരണകളും സോഷ്യല്‍ മീഡിയയില്‍ പരക്കുകയുണ്ടായെന്നും ബൈജു പറഞ്ഞു. അടിച്ച് പൂസായിരുന്നു, മദ്യപിച്ച് മദോന്മത്തനായിരുന്നു എന്നൊക്കെയുള്ള ഡയലോഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. കാരണം ഇങ്ങനത്തെ പൊടിപ്പും തൊങ്ങലുമൊക്കെയുണ്ടെങ്കില്‍ അല്ലെ ആളുകള്‍ വായിക്കുകയുള്ളൂ. അതുപോലെ എന്നോടൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നു എന്നും വാര്‍ത്തകള്‍ വന്നു. അത് മറ്റാരുമല്ല എന്റെ വല്യമ്മയുടെ മകളുടെ മകളാണ്. എന്റെ മകളുടെ പ്രായമേ അവള്‍ക്കുമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഈ സംഭവത്തില്‍ പൊലീസ് എന്നെ സഹായിച്ചിട്ടില്ല. പിന്നെ ഞാന്‍ , മാത്രമല്ല ഒരു ചാനലുകാരനോട് ഞാന്‍ ചൂടാകുന്നതായുള്ള വീഡിയോയും പുറത്തുവന്നിരുന്നു. ആരോ ദൂരെ നിന്ന് വീഡിയോ എടുക്കുന്നത് കണ്ടു. അപ്പോഴാണ് ചൂടായത്. അതൊരു ചാനലുകാരന്‍ ആണെന്ന് അറിഞ്ഞില്ല. വഴിയേപോയ ആരോ വീഡിയോ എടുത്തതാണ് എന്ന് കരുതിയാണ് ചൂടായത്. ഇവിടുത്തെ നിയമങ്ങള്‍ എല്ലാവരെയും പോലെ അനുസരിക്കാന്‍ ഞാനും ബാധ്യസ്ഥനാണ്. എനിക്ക് കൊമ്പൊന്നുമില്ല, അങ്ങനെ ചിന്തിക്കുന്നയാളുമല്ല ഞാന്‍,’ എന്നും ബൈജു പ്രതികരിച്ചു.

Tags :

Greeshma Celine Benny

Recent News

Advertisement