കൊച്ചി: ട്രെയിനിനുള്ളിൽ യുവതി കുഞ്ഞിന് ജന്മം നൽകി. ഒഡിഷ സ്വദേശി രചന റാണയാണ് ട്രെയിനില്‍ പ്രസവിച്ചത്. ഒഡിഷയില്‍ നിന്നുള്ള ടാറ്റാനഗര്‍ ട്രെയിനിൽ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്നു യുവതി. ട്രെയിന്‍ തൃശൂര്‍ നെല്ലാട് എത്തിയപ്പോഴാണ് യുവതി പ്രസവിച്ചത്. ആലുവയില്‍ ട്രെയിന്‍ എത്തിയപ്പോള്‍ അധികൃതരെത്തി എറണാകുളം ജില്ലാ ആശുപത്രിയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.






