ഓണം അവധിക്കാലത്തെ യാത്രത്തിരക്ക് പരിഗണിച്ച് ഓഗസ്റ്റ് 28-ന് ചെന്നൈയിൽനിന്ന് കണ്ണൂരിലേക്ക് പ്രത്യേക ട്രെയിൻ ഓടും. 29-ന് കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്കും 30-ന് തിരിച്ചും പ്രത്യേക ട്രെയിനുണ്ട്. വ്യാഴാഴ്ച രാത്രി 11.55-ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന വണ്ടി (06009) വെള്ളിയാഴ്‌ച രാവിലെ 9.32-ന് പാലക്കാട്ടും 11.50-ന് കോഴിക്കോട്ടും എത്തും. ഉച്ചയ്ക്ക് രണ്ടിനാണ് കണ്ണൂരിലെത്തുക. റിസർവേഷൻ ബുധനാഴ്ച രാവിലെ ആരംഭിച്ചു.






