കോഴിക്കോട്: വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. വെള്ളയിൽ സ്വദേശി ഹംസയാണ് മരിച്ചത്. മത്സ്യബന്ധനത്തിനായി പോയ ഫൈബർ വള്ളമാണ് മറിഞ്ഞത്. പുലിമുട്ടിൽ ഇടിച്ചാണ് വള്ളം മറിഞ്ഞതെന്നാണ് വിവരം. ഹംസയ്‌ക്കൊപ്പമുണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ മറ്റൊരു വള്ളവും ഇന്ന് രാവിലെ മറിഞ്ഞിരുന്നു. ഗരുഡ എന്ന തോണിയായിരുന്നു മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ മറ്റൊരു തോണിയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.






