രുദ്രപ്രയാഗ്: രുദ്രപ്രയാഗ് ജില്ലയിലെ കേദാർനാഥ് ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. ഗുപ്തകാശിക്ക് സമീപമുള്ള കുണ്ഡിന് സമീപം ഛത്തീസ്ഗഡിൽ നിന്നുള്ള വാഹനമാണ് മണ്ണിടിച്ചിലിൽ പെട്ടത്. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ പോലീസും ഡിഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
അതേസമയം പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതിൽ ഒരാൾ മരിക്കുകയായിരുന്നു. തെഹ്രി ഗർവാൾ ജില്ലയിലെ ലാംഗാവ് നിവാസിയായ ഡ്രൈവർ രാജേഷ് സിംഗ് റാവത്താണ് മരിച്ചത് .കൂടാതെ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു, വാഹനത്തിലുണ്ടായ മറ്റ് മൂന്ന് പേർക്ക് നിസ്സാര പരിക്കുകളുണ്ട്. ഇവിടെ മണ്ണുമാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ ലക്ഷ്മൺ സിങ്, ഓംകാർ സിങ് , വിപേഷ് യാദവ്, ചിത്രാൻഷ് സാഹു എന്നിവർക്കാണ് പരിക്കേറ്റത്.






