ന്യൂഡൽഹി : 48 മണിക്കൂറിനിടെ ആറ് കൊടും ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം . ലഷ്കറെ തൊയ്ബ, ജയ്ഷെ മുഹമ്മദ് ഭീകരരെയാണ് രണ്ടു ദിവസത്തിനിടെ സൈന്യം വധിച്ചത്. അതേസമയം സൈന്യം വ്യാഴാഴ്ച ഓപ്പറേഷൻ നാദർ ദൗത്യത്തിൽ മൂന്ന് പേരെ കൊലപ്പെടുത്തി.ലഷ്കർ കമാൻഡർ ഷാഹിദ് കുട്ടെ, അദ്നാൻ ഷാഫി, എന്നിവരെയും കൂടാതെ മറ്റൊരാളെയും സൈന്യം വധിച്ചു . എന്നാൽ അയാളുടെ ഐഡന്റിറ്റി ഇതുവരെ സ്ഥിതിക്കരിച്ചിട്ടില്ല. ലഷ്കർ അനുബന്ധ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ചീഫ് ഓപ്പറേഷണൽ കമാൻഡറാണ് ഷാഹിദ് കുട്ടെ.
അതേസമയം ഓപ്പറേഷൻ നാദർ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇന്നലെ തിരച്ചിൽ നടത്തിയത് . തുടങ്ങിയതോടെ ഭീകരർ സൈന്യത്തിനു നേരെ വെടിവെച്ചു. തുടർന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ വധിച്ചത്. എകെ സീരീസ് റൈഫിളുകൾ, 12 മാഗസിനുകൾ, മൂന്ന് ഗ്രനേഡുകൾ, മറ്റ് ആയുധങ്ങൾ എന്നിവ ഭീകരരിൽ നിന്ന് കണ്ടെടുത്തു.പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ആദിൽ തോക്കർ, അലി ഭായ്, ഹാഷീം മൂസ എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.






