ന്യൂഡല്‍ഹി: പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യയിലുള്ള എല്ലാ പാകിസ്താന് പൗരന്മാരും ഉടന്‍ രാജ്യം വിടണമെന്നാണ് നിര്‍ദേശം. വിസാ നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു.
ഏപ്രില്‍ 27 വരെയാണ് നിലവില്‍ നല്‍കിയിരിക്കുന്ന വിസകളുടെ കാലാവധി. മെഡിക്കല്‍ വിസകളുടെ കാലാവധി ഏപ്രില്‍ 29 വരെ മാത്രമാണ്. ആക്രമണം നടത്തിയവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറഞ്ഞിരുന്നു. പാകിസ്താനിലുള്ള ഇന്ത്യന്‍ പൗരന്മാര് ഉടന്‍ മടങ്ങി വരണമെന്നും പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു.






