കണ്ണൂർ: പാക് ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര കണ്ണൂരിൽ എത്തിയതായി റിപ്പോർട്ട്. ഇവരുടെ സോഷ്യൽ മീഡിയ പരിശോധിച്ചപ്പോഴാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. കണ്ണൂർ പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ ഇവർ എത്തിയതായാണ് വിവരം. കൂടാതെ ക്ഷേത്രത്തിൽ നിന്നുള്ള തെയ്യത്തിന്റെ വീഡിയോ ജ്യോതിയുടെ സോഷ്യൽ മീഡിയ പേജിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വർഷം ആദ്യ മാസം കേരളത്തിൽ നടത്തിയ ഏഴ് ദിവസത്തെ സന്ദർശനത്തിനിടെ ജ്യോതി മൽഹോത്ര പയ്യന്നൂരിലെ ക്ഷേത്രത്തിൽ എത്തിയതായാണ് വിവരം.
അതേസമയം പാക് ചാരവൃത്തിയുമായി ബന്ധപ്പെട്ട് ജ്യോതി മൽഹോത്ര ഉൾപ്പെടെ നിരവധി പേരെ പോലീസ് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പിടിച്ചിരുന്നു. കൂടാതെ പഹൽഗാം ആക്രമണത്തിന് മുൻപ് ജ്യോതി മൽഹോത്ര നിരവധി തവണ പാകിസ്താൻ സന്ദർശിച്ചതായും അവിടെയുള്ള ഉന്നതരായി ബന്ധമുള്ളതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.






