ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേന , അതിർത്തി സുരക്ഷാ സേന എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പാകിസ്ഥാൻ ഏജന്റുമായി പങ്കുവെച്ചതിന് ഗുജറാത്തിൽ ഒരു യുവാവിനെ അറസ്റ്റ് ചെയ്തതായി പോലീസ് .കച്ച് നിവാസിയും ആരോഗ്യ പ്രവർത്തകനുമായ സഹ്ദേവ് സിംഗ് ഗോഹില്‍ എന്നയാളെയാണ് ചാരവൃത്തിയ്ക്ക് പോലീസ് പിടികൂടിയത്. 2023 സമയത്താണ് വാട്ട്‌സ്ആപ്പ് വഴി 28 കാരിയായ അദിതി ഭരദ്വാജ് എന്ന ഏജന്റുമായി ഇയാൾ ബന്ധം സ്ഥാപിക്കുന്നത്.
അതേസമയം ഇയാൾ നിര്‍മാണത്തിലിരിക്കുന്നതും പുതിയതുമായ വ്യോമസേനയുടേയും ബിഎസ്എഫ് സൈറ്റുകളുടേയും ഫോട്ടോകളും വിഡിയോകളും ഏജന്റിന് അയച്ചു കൊടുക്കുകയും ചെയ്തു. കൂടാതെ ഇയാൾക്ക് അജ്ഞാതനായ ഒരാൾ 40,000 രൂപ പണമായി നൽകിയതായും പോലീസ് പറഞ്ഞു. അതേസമയം കഴിഞ്ഞ ആഴ്ചകളിൽ ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ യൂട്യൂബർ, ബിസിനസുകാരൻ, സെക്യൂരിറ്റി ഗാർഡ് എന്നിവരുൾപ്പെടെ പത്തിലധികം പേർ അറസ്റ്റിലായിരുന്നു.






