പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം. ജില്ലയിലെ ഒരു വിഭാഗം ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വെയ്ക്കുന്നത്.
കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ശോഭ സുരേന്ദ്രനാണ് മുന്‍തൂക്കം. 34 പേരുടെ പിന്തുണ ശോഭാ സുരേന്ദ്രന് ലഭിച്ചത്.
എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന ആവശ്യമുന്നയിക്കുന്ന ഒരു വിഭാഗവുമുണ്ട്. കെ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് 22 അംഗങ്ങളാണ് ആവശ്യപ്പെട്ടത്.
സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു വിഭാഗവും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് ജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിലവില്‍ വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട് നിയമസഭാ മണ്ഡലത്തിലുമാണ് കേരളത്തില്‍ ഉപതിരഞ്ഞടുപ്പ് നടക്കാനുള്ളത്.




