സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രെട്ടറിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

പാലക്കാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാ(29)ണ് മരിച്ചത്. തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ പത്രികാസമര്‍പ്പണത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ശിവകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ഡിവൈഎഫ്‌ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ് ഇദ്ദേഹം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിന് സമീപത്തെ പറമ്പിലെ മരക്കൊമ്പില്‍ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച 12-ഓടെ എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ സ്വന്തം വാര്‍ഡായ 19-ല്‍ പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ശിവകുമാര്‍ പങ്കെടുത്തിരുന്നു. പിന്നീട് വീട്ടിലേക്ക് മടങ്ങിയ ശിവകുമാറിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും എടുത്തിരുന്നില്ല. തുടർന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അഞ്ചുവര്‍ഷമായി സിപിഎം തറക്കളം ബ്രാഞ്ച് സെക്രട്ടറിയാണ് ശിവകുമാര്‍. വടകോട് സ്വകാര്യ ഫാമില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു. പത്രവിതരണസഹായിയായും പ്രവര്‍ത്തിച്ചിരുന്നു. വിവാഹിതനല്ല. അച്ഛന്‍: പരേതനായ അപ്പു. അമ്മ: പാര്‍വതി. സഹോദരി: പരേതയായ അംബിക.

കസബ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മരണ കാരണം സംബന്ധിച്ച് വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ചൊവ്വാഴ്ച 11.30-ന് ചന്ദ്രനഗര്‍ വൈദ്യുതശ്മശാനത്തില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

പ്രണയ നൈരാശ്യം; യൂട്യൂബറെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദ്: ഹൈദരാബാദിലെ വാടക വീട്ടിൽ 21 കാരിയായ യൂട്യൂബറും സയൻസ് വിദ്യാർത്ഥിനിയുമായ ബോണു കൊമാലിയെ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. അമ്മയ്ക്ക് ഐ ലവ് യു സോ മച്ച് എന്ന് സന്ദേശം അയച്ചതിന് തൊട്ടുപിന്നാലെയാണ്

Read More »

ശ്രമിച്ചത് മന്ത്രിയെ വധിക്കാൻ: ദൃശ്യം പുറത്ത് വിട്ട് എംവി ജയരാജൻ

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ സന്ദർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ. മന്ത്രിയെ വധിക്കാനായിരുന്നു ശ്രമമെന്ന് പറഞ്ഞ ജയരാജൻ മന്ത്രി

Read More »

കോഴിക്കോട് നാല് കടകൾ അടപ്പിച്ചു: എണ്ണക്കടി നിർമാണകേന്ദ്രങ്ങളാണ് പൂട്ടിയത്

കോഴിക്കോട്: നഗരത്തിലെ ഹോട്ടലുകളിലേക്കും കടകളിലേക്കും എണ്ണക്കടികൾ നിർമിച്ചുനൽകുന്ന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ബുധനാഴ്ച പുലർച്ചെ ഭക്ഷ്യസുരക്ഷാവിഭാഗം ഏഴിടങ്ങളിൽ നടത്തിയ പരിശോധനയിൽ എല്ലായിടത്തും പ്രശ്‌നങ്ങൾ കണ്ടെത്തി. ഇതിൽ തീർത്തും വൃത്തിഹീനമായ സാഹചര്യത്തിൽ

Read More »

ആൺകുട്ടികളോട് ലൈംഗികാതിക്രമം: 72-കാരന് മൂന്നുവർഷം തടവും പിഴയും

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ വിദ്യാർഥികളായ ആൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയകേസിൽ എഴുപത്തിരണ്ടുകാരനായ വ്യാപാരിക്ക് മൂന്നുവർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. ഇടുക്കി തങ്കമണി സ്വദേശി കാഞ്ഞിരന്താനത്തു വീട്ടിൽ ചാക്കോ മത്തായി(72)യെയാണ് ഇടുക്കി അതിവേഗ പോക്സോ

Read More »

കണ്ടും മിണ്ടിയും ഇരുവർ: പൂർണരൂപം ഇന്നിറങ്ങും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും തമ്മിൽ നടന്ന അഭിമുഖത്തിന്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്‌ലൈനോടെയാണ് അഭിമുഖം. കഴിഞ്ഞ ദിവസം ഇറങ്ങിയ അഭിമുഖത്തിന്റെ

Read More »

ഓണ്‍ലൈന്‍ ട്രേഡിങ് വഴി 54.44 ലക്ഷം തട്ടിയെടുത്ത സംഭവം; പ്രതി പിടിയിൽ

തൃശൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ 54.44 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ ലുക്കൗട്ട് സര്‍ക്കുലര്‍ അടിസ്ഥാനത്തില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി പോയിക്കര വീട്ടില്‍ ജംഷാദ് ആണ് തൃശൂര്‍ റൂറല്‍

Read More »
Advertisement