സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിക്കും വോട്ടില്ല; വലഞ്ഞ് പ്രാദേശിക ഘടകം

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിക്കാനിരിക്കുന്ന സിപിഎം സ്ഥാനാർത്ഥിയുടെ പേര് വോട്ടർ പട്ടികയിലില്ല. കണ്ണാടി പഞ്ചായത്തിലെ ആറാം വാർഡായ ഉപ്പുംപാടത്തുനിന്ന് മത്സരിക്കാനിരിക്കുന്ന സിപിഐഎം വനിതാസ്ഥാനാർത്ഥിയുടെ പേരാണ് വോട്ടർ പട്ടികയിൽ ഇല്ലാത്തത്.

കരട് വോട്ടർപട്ടികയിൽ ഇവരുടെ പേരുണ്ടായിരുന്നെന്നും അന്തിമപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും എൽഡിഎഫ് കണ്ണാടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ എസ് ബോസ് വ്യക്തമാക്കി.

അതേസമയം വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ കണ്ണൂർ ആന്തൂരിൽ സിപിഐഎം സ്ഥാനാർത്ഥിയെ മാറ്റിയ സംഭവത്തിൽ പ്രാദേശിക ഘടകത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിമർശിച്ചിരുന്നു. ഇതിനിടെയാണ് പാലക്കാടും സ്ഥാനാർത്ഥിക്ക് വോട്ടില്ലെന്ന വിവരം പുറത്തുവരുന്നത്. ആന്തൂർ നഗരസഭയിലെ ബക്കളം ഡിവിഷനിലേക്കുള്ള ജബ്ബാർ ഇബ്രാഹിമിനെയാണ് വോട്ടർ പട്ടികയിൽ പേരില്ലാത്ത കാരണം മാറ്റിയത്. ടി വി പ്രേമരാജനെയാണ് പുതിയ സ്ഥാനാർത്ഥിയായി പാർട്ടി പ്രഖ്യാപിച്ചത്.

കോഴിക്കോട് മേയർ സ്ഥാനാർത്ഥിയായി കോൺഗ്രസ് ഉയർത്തിക്കാണിക്കുന്ന വി എം വിനുവിന്റെ പേര് വോട്ടർ പട്ടികയിലില്ലാത്തതും മുട്ടടയിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ എസ് എലിനെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയതും എല്ലാം നേരത്തെ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement