ന്യൂഡൽഹി: പാർലമെന്റിൻ്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഒരു മാസം നീളുന്ന സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് രാവിലെ 11 മണിക്ക് ചേരും. പാർലമെൻ്റ് നടപടികളുടെ സുഗമമായ നടത്തിപ്പിനുള്ള പിന്തുണ സർക്കാർ ആവശ്യപ്പെടും. ആദായ നികുതി ഭേദഗതി ബില്ലടക്കം സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും.
പഹൽഗാം ഭീകരാക്രമണം, ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം, ഇന്ത്യ – പാക് സംഘർഷത്തിലെ ട്രംപിൻ്റെ നിലപാട് തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കും. പ്രതിപക്ഷം കടുത്ത നിലപാട് സ്വീകരിച്ചാൽ സഭാ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.
Content: Parliament’s monsoon session begins tomorrow






