മലപ്പുറം: അരീക്കോട് നെല്ലിക്കാപറമ്പിൽ കാർ സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മുക്കത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരിന്തൽമണ്ണയിൽ നിന്ന് കൂടാരഞ്ഞിയിലേക്ക് വിവാഹത്തിൽ പങ്കെടുക്കാനെത്തിയതിനിടെയാണ് അപകടം സംഭവിച്ചത്.
നെല്ലിക്കാപറമ്പിലെ പോക്കറ്റ് റോഡിലൂടെ വന്ന കാറാണ് സ്‌കൂട്ടറിൽ ഇടിച്ചത്. അപകടത്തിന് ശേഷം കാർ നിർത്താതെ മുന്നോട്ട് പോയതോടെ നാട്ടുകാർ വിവരം മുക്കം പൊലീസിൽ അറിയിക്കുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ കാർ കൊടിയത്തൂർ സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കാർ ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭി






