സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

17കാരിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ ആൺ സുഹൃത്ത് കുറ്റക്കാരാനെന്ന് കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: പത്തനംതിട്ടയിൽ 17കാരിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കേസിൽ ആൺ സുഹൃത്ത് കുറ്റക്കാരാനെന്ന് കോടതി. കടമ്മനിട്ട സ്വദേശിനി ശാരികയെ അയൽവാസി സജിൽ കൂടെ ചെല്ലാൻ വിസമ്മതിച്ചതിനാണ് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവുകളായി. അഡി. ജില്ലാ കോടതി-ഒന്ന് നാളെ ശിക്ഷ വിധിക്കും.

2017 ജൂലൈ 14 ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ഒപ്പം വരണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് ശാരികയെ പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. കടമ്മനിട്ടയിലെ ബന്ധുവീട്ടിൽ വെച്ചാണ് ശാരികയെ പെട്രോള്‍ ഒഴിച്ച് സജില്‍ കൊലപ്പെടുത്താൻ ശ്രമിച്ചത്. ജൂലൈ 22നായിരുന്നു മരണം.

ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികില്‍സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവുകളായെടുത്താണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.

Tags :

Greeshma Celine Benny

Recent News

Advertisement