Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിനിമ തീയറ്ററുകളിലെ ടിക്കറ്റ്, ഭക്ഷണപാനീയങ്ങൾ എന്നിവയുടെ വിലനിയന്ത്രിക്കണം; നിർദേശം നൽകി പവൻ കല്യാൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിജയവാഢ: സംസ്ഥാനത്തുടനീളമുള്ള സിനിമ തീയറ്ററുകളിലെ ഭക്ഷണം, പാനീയങ്ങൾ, ടിക്കറ്റ് വില എന്നിവ നിയന്ത്രിക്കാൻ നിർദേശം നൽകി
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ജൂൺ 12 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന തന്റെ ഹരിഹര വീര മല്ലു എന്ന സിനിമയുടെ ടിക്കറ്റ് വില വർദ്ധനവ് ഉൾപ്പെടെ, തെലുങ്ക് ഫിലിം ചേംബർ വഴിയാണ് നിർമ്മാതാക്കൾ ആവശ്യപ്പെടേണ്ടതെന്ന് കല്യാൺ പറഞ്ഞു.

“വില നിശ്ചയിക്കുന്നതിലും പ്രവർത്തനങ്ങൾ ന്യായമായ രീതിയിൽ നടപ്പാക്കുന്നതിനും സർക്കാർ വകുപ്പുകൾ കാര്യക്ഷമമായി പ്രവർത്തിക്കണം” ആന്ധ്രപ്രദേശ് സിനിമ വകുപ്പ് മന്ത്രി കൂടിയായ പവന്‍ കല്യാൺ എക്സ് പോസ്റ്റിൽ പങ്കുവെച്ചു.

സിനിമ തിയറ്ററുകളിൽ പോപ്‌കോൺ, പാനീയങ്ങൾ, കുപ്പിവെള്ളം എന്നിവയുടെ അമിത വിലയെക്കുറിച്ചും പവൻ കല്യാൺ ആശങ്കകൾ ഉന്നയിച്ചു. ഭക്ഷണ പനീയങ്ങളുടെ ഉയര്‍ന്ന വില കാരണം കുടുംബങ്ങൾ തിയേറ്ററുകൾ ഒഴിവാക്കരുതെന്നും വില കുറയ്ക്കാനുള്ള നടപടികള്‍ പ്രേക്ഷകരുടെ എണ്ണം വർദ്ധിപ്പിക്കുകയും നികുതി വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിയേറ്ററുകളിൽ ശുദ്ധമായ കുടിവെള്ളവും ശുചിത്വവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content: Pawan Kalyan suggests controlling the prices of tickets and food and drinks in cinema halls

Recent News

Advertisement
WhiteswanTV Footer