സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബി ജെ പി മുന്നേറ്റം തടഞ്ഞത് ഭരണഘടനയെ തകർക്കുമെന്ന ജനങ്ങളുടെ ഭയം: ഹൈബി ഈഡൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഭരണഘടനയെ ദുർബലപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ ഗാന്ധി സ്ക്വയറിൽ ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ സമ്മേളനം സംഘടിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടനയും ആശയ, ആദർശ മൂല്യങ്ങളും ഭരണകൂടം തന്നെ തകർക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്. മനുസ്മൃതിയിൽ അധിഷ്ഠിതമായ ഭരണഘടനയാണ് ഇന്ത്യക്ക് വേണ്ടതെന്ന നിലപാടാണ് ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം തടഞ്ഞത് ഭരണഘടനയെ തകർക്കാനുള്ള ബി ജെ പി ശ്രമങ്ങളോടുള്ള ഭയമാണെന്നും സമ്മേളനം ഉത്ഘാടനം ചെയ്ത് ഹൈബി ഈഡൻ എം പി പറഞ്ഞു. ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷൻ ആയിരുന്നു.

എംഎൽഎമാരായ കെ ബാബു , ടി ജെ വിനോദ്, കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, നേതാക്കളായ ചാൾസ് ഡയസ്, ജയ്സൺ ജോസഫ്, ടി എം സക്കീർ ഹുസൈൻ, ടോണി ചമ്മിണി, എം ആർ അഭിലാഷ്, തമ്പി സുബ്രഹ്മണ്യം, പി കെ അബ്ദുൾ റഹ്മാൻ, രാജു പി നായർ, റീസ് പുത്തൻവീടൻ, അബ്ദുൽ ലത്തീഫ്, ജോസഫ് ആൻറണി, വി കെ മിനിമോൾ, സിന്റാ ജേക്കബ്, ചെല്ലമ്മ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു

Tags :

Recent News

Advertisement