കൊട്ടിയം: കൊതുക് ശല്യം കാരണം വീടുവിട്ട് പെരുങ്കളം നിവാസികൾ. തൃക്കോവിൽവട്ടം പഞ്ചായത്തിലെ മുഖത്തല കുറുമണ്ണ വാർഡിൽ കല്ലുവിളമുക്കിലാണ് സംഭവം. വ്യാഴാഴ്ച പുലർച്ചെയോടെയാണ് പെരുങ്കുളം ഏലായുടെ തീരത്ത് താമസിക്കുന്നവർക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പല വീടുകളിലേക്കും കൊതുകുകൾ കൂട്ടമായി വീടുകളിലേക്ക് ഇരച്ചെത്തി.
നാട്ടുകാരും ആശ വർക്കർ ബിന്ദുവും ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ അവധിയെന്ന് പറഞ്ഞ് അവർ കൈയൊഴിഞ്ഞു. തുടർന്ന് കൊതുക് കടിയേറ്റ് വീട്ടിലും പരിസരത്തും നിൽക്കാനാകാതെ വന്നതോടെ നൂറിലേറെ വീട്ടുകാരുടെ ഉറക്കംപോലും നഷ്ടപ്പെട്ടു. പലരും വീടുവിട്ട് ബന്ധുവീടുകളിൽ അഭയംതേടുന്ന സാഹചര്യവുമുണ്ടായി.





