സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആശാവർക്കർമാരുടെ ഈ ഗതികേടിന്റെ പേരാണ് പിണറായി വിജയൻ: രാഹുൽ മാങ്കൂട്ടത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിൽ ആശാവർക്കർമാർ നടത്തുന്ന സമരം പത്തുദിവസം പിന്നിടുകയാണ്. ഇപ്പോഴിതാ ആശാവർക്കർമാർക്ക് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ആശാവർക്കർമാർ ഇങ്ങനെ സമരം ചെയ്യേണ്ട ഗതികേടിന്റെ പേരാണ് പിണറായി വിജയനെന്ന് രാഹുൽ പറഞ്ഞു. പിഎസ്‌സി മെമ്പർമാർക്ക് തുക വർധിപ്പിച്ചു നൽകാൻ പണം ഉണ്ടായല്ലോയെന്നും എംഎൽഎ ചോദിച്ചു.

ആരോഗ്യം നമ്പർവൺ എന്ന് പറഞ്ഞ് ഇരിക്കുന്നത് ആശാവർക്കർമാരുടെ ചുമലിലാണ് മന്ത്രി ഓഫീസ് ടൈമിൽ വരാൻ പറയുന്നു. ഈ സാധാരണ മനുഷ്യർക്ക് ഓഫീസ് ടൈം ഉണ്ടോ. വീണാ ജോർജ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ 10 മുതൽ അഞ്ചുവരെ നോക്കിയിട്ടാണോ വോട്ട് ചോദിക്കുന്നത് എന്നും രാഹുൽ ചോദിച്ചു.

2026 ൽ ഇരിക്കാൻ ഓഫീസ് ഉണ്ടാകില്ല എന്ന് ആരോഗ്യ മന്ത്രി ഓർക്കുന്നത് നന്നായിരിക്കും. ആശാ വർക്കർമാരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ശ്രമിക്കരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആശാവർക്കാർക്കർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കും. ഞങ്ങൾ തെരുവിലേക്ക് വരുകയാണെന്ന് സർക്കാരിനെ ഓർമ്മപ്പെടുത്തുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.