സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പിറ്റ് ലൈൻ നിർമാണം വേഗത്തിൽ; ഡിആർഎം പരിശോധിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട് : ഏപ്രി‍ലേ‍ാടെ കമ്മിഷൻ ചെയ്യാൻ ലക്ഷ്യമിടുന്ന പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലെ പിറ്റ് ലൈനിന്റെ നിർമാണ
പുരേ‍ാഗതി പരിശേ‍ാധിക്കാൻ റെയിൽവേ ഡിവിഷനൽ മാനേജർ മധുകർ റൗത്തിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യേ‍ാഗസ്ഥരുടെ സംഘം. ടൗൺ സ്റ്റേഷനിൽ പൂർ‍ത്തിയായ പാർക്കിങ് സ്ഥലം വാഹനങ്ങൾക്ക് അനുവദിച്ചു തുടങ്ങി.

ട്രെയിനുകളുടെ പ്രാഥമിക പരിപാലനത്തിന് 600 മീറ്റർ ലൈൻ, പ്രധാന തകരാറുകൾ പരിഹരിക്കാൻ സിക്ക് ലൈൻ, കേ‍ാച്ചുകൾ ക്രെയിൻ ഉപയേ‍ാഗിച്ചു പെ‍ാക്കി സ്ഥാപിക്കാനുള്ള ഷണ്ടിങ് ലൈൻ, പണി പൂർത്തിയായവ മാറ്റിയിടാൻ സ്റ്റേബിൾ ലൈൻ എന്നിവയാണ് 62 കേ‍‍ാടി രൂപയുടെ പദ്ധതിയുടെ അടിസ്ഥാന സംവിധാനം. സിക്ക് ഷെഡ് വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്. പിറ്റ്, ഷണ്ടിങ് ലൈനുകളുടെ ട്രാക്ക് സ്ഥാപിക്കൽ ആരംഭിച്ചു.

സബ് സ്റ്റേഷൻ നിർമാണത്തിനും ട്രാൻസ്ഫേ‍ാമർ സ്ഥാപിക്കാനും നടപടിയായി. സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ് ഫേ‍ാമിന്റെ വീതി കുറച്ച്
പുതിയ ലൈൻ നിർമിക്കും. പ്രവേശന കവാടത്തിനു മാറ്റം വരുത്തും. ബിഒസി റേ‍ാഡിന്റെ ഭാഗമായുള്ള അഴുക്കുചാൽ പുനർനിർമാണം പൂർത്തിയായി.
ഒലവക്കേ‍ാട് ദിശയിൽ സിഗ്നലിങ് കെട്ടിടത്തിനു നടപടി ആരംഭിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement