മഹാരഷ്ട്ര: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണു. അപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു. ലാൻ്റിംഗിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനം പൂർണ്ണമായും കത്തി നശിച്ചു.
മഹാരാഷ്ട്രയിൽ നിന്ന് 260 കിലോ മീറ്റർ അകലെയുള്ള ബാരാമതിയിലെ കർഷകരുടെ പരിപാടിയിൽ പങ്കെടുക്കാനായി അജിത് പവാറും മറ്റ് അഞ്ചുപേരും യാത്ര ചെയ്യുകയായിരുന്നു. രാവിലെയാണ് മുംബൈയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ യാത്ര തിരിച്ചത്. അജിത് പവാറുൾപ്പെടെ 6 പേർ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം.






