സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്.
ഫലം നാളെ പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്നുതന്നെ പ്രസിദ്ധീകരിക്കുകയായിരുന്നു. മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും, പിന്നീട് ഇംപ്രൂവ്‌മെന്റിനും അവസരമുണ്ടാകും.
റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
results.kite.kerala.gov.in
keralaresults.nic.in
results.hse.kerala.gov.in/results/
prd.kerala.gov.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Content: Plus One exam results published






