കൊച്ചി: എറണാകുളം പുത്തൻവേലികരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുവഴി ആലുങ്കപറമ്പിൽ സുധാകരന്റെ മകൻ അമ്പാടിയാണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. അച്ഛനും അമ്മയും ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്.
അമ്പാടിയുടെ അമ്മ അർബുദ രോഗ ബാധിതയാണ്. അമ്മയുടെ ആരോഗ്യത്തിൽ അമ്പാടി അസ്വസ്ഥതനായിരുന്നു എന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. സംഭവത്തിൽ പുത്തൻവേലിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.






