തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം ഇന്നറിയാം. 4,44,707 വിദ്യാർത്ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ ഫലം കാത്തിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ശേഷം ഉച്ചയ്ക്ക് 3.30 മുതൽ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് അവരവരുടെ ഫലം പരിശോധിക്കാവുന്നതാണ്.
ഹയർ സക്കൻഡറി, വൊക്കേഷണൽ ഹയർ സക്കൻഡറി ഫലം ഒരുമിച്ചാണ് പ്രഖ്യാപിക്കുക. ഉച്ചയ്ക്ക് 3.30 മുതൽ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് അവരവരുടെ ഫലം പരിശോധിക്കാവുന്നതാണ്. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ, മിക്ക വർഷങ്ങളിലും വിജയശതമാനത്തിൽ മുന്നിൽ സയൻസ് വിഭാഗമാണ്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് സയൻസ് വിഭാഗത്തിലാണെന്നതും മറ്റൊരു കാരണമാണ്.




