മാതളനാരങ്ങ ലൈംഗികോത്തേജക ശേഷി വർധിപ്പിക്കുന്ന ഒന്നാണ്. പുരുഷന്‍മാരുടെ ലൈംഗികാസക്തിക്ക് പിന്നിലെ പ്രധാന ഹോര്‍മോണുകളിലൊന്നായ ടെസ്‌റ്റോസ്റ്റിറോണ്‍ വര്‍ദ്ധിക്കാന്‍ മാതളം സഹായിക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചലനശേഷിയുള്ള ബീജങ്ങളുടെ എണ്ണവും ശുക്ലത്തിന്റെ ഗുണനിലവാരവും ഇത് വര്‍ദ്ധിപ്പിക്കും. വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മാതളനാരങ്ങ.
ധാരാളം പൊട്ടാസ്യവും ഇതിലുണ്ട്. കൂടാതെ ഉയര്‍ന്ന അളവില്‍ ഫോസ്ഫറസും കാല്‍സ്യവും. അസ്ഥി സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാന്‍ ഇത് സഹായിക്കും. ഇതിലെ ചില വര്‍ണ്ണഘടകങ്ങള്‍ക്ക് സ്ത്രീഹോര്‍മോണുകളായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഫ്രഷ് ആയി തയ്യാറാക്കുന്ന മാതളച്ചാറ് ദിവസവും കഴിക്കുന്നത് ‘പ്രകൃതിദത്ത വയാഗ്ര’ ആയി പ്രവര്‍ത്തി ക്കാന്‍ കഴിയും.






