Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പോർക്കുളം എംകെഎം യു.പി. സ്കൂളിൽ നൂറ്റി ഇരുപത്തിയൊന്നാം വാർഷികാഘോഷം ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പോർക്കുളം എം.കെ.എം. യു.പി. സ്കൂളിൽ നൂറ്റി ഇരുപത്തിയൊന്നാം സ്കൂൾ വാർഷികവും അധ്യാപക– രക്ഷാകർതൃദിനവും യാത്രയയപ്പും ഇന്ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

കോർപ്പറേറ്റ് മാനേജർ ഫാ. വർഗ്ഗീസ് വാഴപ്പിള്ളി അധ്യക്ഷനായുള്ള യോഗം ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രഘുനാഥൻ സി.ജി ഉദ്ഘാടനം നിർവഹിക്കും. മലബാർ സ്വതന്ത്ര സുറിയാനി സഭ പരമാദ്ധ്യക്ഷൻ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരിക്കും.ദീർഘകാല സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ബേബി ടീച്ചർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകും.

ഫോട്ടോ അനാച്ഛാദനം പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതിഷ് കെ.ഐ നിർവഹിക്കും.ലോവർ പ്രൈമറി സ്കോളർഷിപ്പ്, സംസ്കൃത സ്കോളർഷിപ്പ് നേടിയ വിദ്യാർഥികളെയും, ജില്ലാതലത്തിലും ഉപജില്ലാതലത്തിലും സമ്മാനങ്ങൾ നേടിയ പ്രതിഭകളെയും, പത്താം ക്ലാസ്, ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും ഉന്നതവിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെയും യോഗത്തിൽ ആദരിക്കും.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മൊയ്തീൻ എ, മലബാർ സ്വതന്ത്ര സുറിയാനി സഭ വൈദിക ട്രസ്റ്റി ഫാ. തോമസ് കുരിയൻ, അൽമായ ട്രസ്റ്റി ഗീവർ മാണി, സഭാ സെക്രട്ടറി ബിനോയ് പി. മാത്യു, പോർക്കുളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തുഷാര സുബീഷ്, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രേഖ ജയരാമൻ, ഫാ. ഗീവർഗ്ഗീസ് ചെമ്മണ്ണൂർ, ഫാ. ബെന്യാമിൻ ചിറ്റിലപ്പിള്ളി, പോർക്കുളം സഹകരണ ബാങ്ക് പ്രസിഡൻ്റ് വി. ഗിരീഷ്, പീറ്റർ കെ.ഐ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.പ്രധാന അധ്യാപിക സ്റ്റെനി കെ. സ്റ്റീഫൻ, അധ്യാപകരായ ജുഷ കെ. ജോസ്, ജോബി ജോൺസൻ, ലിജോ ജോസഫ്, രക്ഷാകർതൃ–അധ്യാപക സമിതി പ്രസിഡൻ്റ് രതീഷ് കെ.കെ., മാതൃ–രക്ഷാകർതൃ സമിതി പ്രസിഡൻ്റ് ശരണ്യ മനോജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Tags :

Recent News

Advertisement
WhiteswanTV Footer