മലപ്പുറം: പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗ് നേതാവ് നജീബ് കാന്തപുരത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ വേണ്ടെന്നും മണ്ഡലത്തിൽ കഴിവും പ്രാപ്തിയുമുള്ള മൂന്ന് യുവ നേതാക്കൾ ഉണ്ടെന്നും പോസ്റ്ററുകളിൽ പറയുന്നു.
കെ. മുസ്തഫ, എ.കെ. നാസർ മാസ്റ്റർ, ഉസ്മാൻ താമരത്ത് എന്നിവർ സ്ഥാനാർഥിത്വത്തിന് യോഗ്യരാണെന്നും പേയ്മെന്റ് സീറ്റ് അവസാനിപ്പിക്കണമെന്നുമാണ് ഫ്ലെക്സ് ബോർഡുകളിൽ എഴുതിയിരിക്കുന്നത്. പട്ടാമ്പി റോഡും കരിങ്കല്ലത്താണിയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
മുസ്ലിം ലീഗ് പോരാളികൾ എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം, യുഡിഎഫിനുള്ളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ഇടതുപക്ഷം ഈ ബോർഡുകൾ സ്ഥാപിച്ചതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.




