സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആറാം തവണയും മാറ്റി, ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇനിയും വൈകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെടുന്ന സംഘത്തിന്റെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) യാത്ര നാസ വീണ്ടും മാറ്റിവച്ചു. ജൂൺ 22 ഞായറാഴ്ച നടക്കാനിരുന്ന വിക്ഷേപണമാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.അടുത്ത ദൗത്യം ജൂൺ 25ന് നടത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് വിവരം. ആറാം തവണയാണ് ദൗത്യം മാറ്റിവെയ്ക്കുന്നത്. ശുഭാംശു ശുക്ലയും സംഘവും ക്വാറൻ്റീനിൽ തുടരുകയാണ്. കൂടാതെ റോക്കറ്റ് വിക്ഷേപണത്തറയിൽ നിന്ന് മാറ്റിയിട്ടുമില്ല.

ഇത് ആറാമത്തെ തവണയാണ് ദൗത്യം മാറ്റിവയ്ക്കുന്നത്. മെയ് 29 ന് വിക്ഷേപിക്കാൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീടത് ജൂൺ 8 ലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ജൂൺ 10, ജൂൺ 11, ജൂൺ 19, ജൂൺ 22 തീയതികളിലേക്ക് മാറ്റിയെങ്കിലും കാലതാമസം നേരിടുകയാണ്. ഫാൽക്കൺ 9 റോക്കറ്റിന്റെ തയ്യാറെടുപ്പിലെ കാലതാമസം, മോശം കാലാവസ്ഥ, ദ്രാവക ഓക്സിജൻ ചോർച്ച, ബഹിരാകാശ നിലയത്തിന്റെ സർവീസ് മൊഡ്യൂളിലെ സാങ്കേതിക തകരാർ എന്നിവയുൾപ്പെടെ ഒന്നിലധികം പ്രശ്‌നങ്ങൾ മൂലമാണ് നേരത്തെ യാത്ര മാറ്റിയത്.

Tags :

Recent News

Advertisement