കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് ഹിറ്റായി മാറിയ മോഹൻലാൽ തരുൺ മൂർത്തി ചിത്രത്തെ പ്രശംസിച്ച് തമിഴ് നടൻ പ്രദീപ് രംഗനാഥൻ. തുടരും ഗംഭീര സിനിമ ആണെന്നും നായകന്റെ ഇമോഷനുകള്‍ മികച്ചു നില്‍ക്കുന്നുവെന്നും പ്രദീപ് പറഞ്ഞു. ഇന്‍സ്റ്റഗ്രാം മെസ്സേജിലൂടെയാണ് പ്രദീപ് രംഗനാഥന് തന്റെ അഭിപ്രായം തരുണിനെ അറിയിച്ചത്. നടന്റെ മെസ്സേജ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ആയി തരുണ്‍ മൂര്‍ത്തി പങ്കുവെച്ചിട്ടുണ്ട്. നടന് അദ്ദേഹം നന്ദിയും അറിയിച്ചിട്ടുണ്ട്.
അതേസമയം ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ചിത്രം മലയാളത്തത്തെ കൂടാതെ തമിഴ് , തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട് .തെലുങ്ക് പ്രേക്ഷകരിൽ നിന്നും വളരെ മികച്ച അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് ലഭിക്കുന്നത് . ചിത്രത്തിന് ബോളിവുഡിലും മികച്ച അഭിപ്രായങ്ങൾ സൃഷ്ട്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍ ഞെട്ടിച്ചെന്നും മലയാള സിനിമ വീണ്ടും അത്ഭുതപ്പെടുത്തുകയാണെന്നുമാണ് കമന്റുകള്‍. വില്ലനെ അവതരിപ്പിച്ച പ്രകാശ് വര്‍മയുടെ പ്രകടനം ഞെട്ടിച്ചെന്നും തമിഴില്‍ പോലും ഇത്തരമൊരു വില്ലനെ കണ്ടിട്ട് കുറെ കാലമായി എന്നും അഭിപ്രായങ്ങളുണ്ട്.






