സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സുപ്രീംകോടതിയോട് ചോദ്യങ്ങളുമായി രാഷ്ട്രപതി: ബിൽ പാസാക്കുന്നതിൽ 14 കാര്യങ്ങളിൽ വ്യക്തത തേടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ഭരണഘടനയിൽ ഇത്തരം ഒരു വ്യവസ്ഥ ഇല്ലാതിരിക്കെ കോടതിക്ക് എങ്ങനെയാണ് ഇങ്ങനെ ഒരു വിധി പുറപ്പെടുവിക്കാൻ കഴിയുകയെന്ന് രാഷ്ട്രപതി ചോദിച്ചു. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിൽ വ്യക്തത തേടി രാഷ്ട്രപതി സുപ്രീംകോടതിയെ സമീപിച്ചു.

ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് സുപ്രീംകോടതിയോട് രാഷ്ട്രപതി ചോദ്യം ഉന്നയിച്ചത് ഗവർണർക്കും രാഷ്ട്രപതിക്കും ബാധകമായുള്ള ഭരണഘടനയുടെ 201 വകുപ്പുകളിലെ ബില്ലുകൾ പരിഗണിക്കുമ്പോൾ സമയപരിധി നിശ്ചയിക്കാത്ത സാഹചര്യത്തിൽ സുപ്രീംകോടതിക്ക് എങ്ങനെയാണ് ഇതിൽ വിധി പറയാനാവുക എന്നാണ് രാഷ്ട്രപതി ചോദിച്ചത്.

രാഷ്ട്രപതി ഉന്നയിച്ച പ്രധാന ചോദ്യങ്ങൾ

ഭരണഘടനയുടെ 200–ാം അനുച്ഛേദ പ്രകാരം ഗവർണർക്കു മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണ്?
ബില്ലുകളിൽ തീരുമാനം എടുക്കുന്നതിൽ മന്ത്രിസഭയുടെ സഹായവും ഉപദേശം അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർമാർ ബാധ്യസ്ഥർ ആണോ?
ഭരണഘടനയുടെ 200–ാം അനുച്ഛേദ പ്രകാരം ഗവർണർമാർക്കുള്ള വിവേചനാധികാരം വിനിയോഗിക്കുന്നത് ന്യായമല്ലേ?
ഭരണഘടനയുടെ 200–ാം അനുച്ഛേദ പ്രകാരം ഗവർണർമാർ എടുക്കുന്ന തീരുമാനങ്ങൾക്ക് 361 ആം അനുശോധപ്രകാരമുള്ള പരിരക്ഷ ബാധകമല്ലേ?
ബില്ലുകളിൽ തീരുമാനമെടുക്കാൻ ഭരണഘടനയിൽ ഗവർണർമാർക്ക് സമയ പരിധി നിശ്ചയിക്കാത്ത സാഹചര്യത്തിൽ കോടതിക്ക് അതിൽ സമയപരിധിയും എങ്ങനെ തീരുമാനം എടുക്കണമെന്നുമുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമോ?
ഭരണഘടനയുടെ 201–ാം അനുച്ഛേദപ്രകാരം രാഷ്‌ട്രപതിക്ക് ഭരണഘടനാപരമായ വിവേചന അധികാരമില്ലേ?
ഭരണഘടനയുടെ 143–ാം അനുച്ഛേദ പ്രകാരം, ഗവർണർമാർ അയക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്‌ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടോ? ബില്ലുകൾ നിയമം ആകുന്നതിന് മുൻപ് അതിലെ ഉള്ളടക്കം ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതികൾക്ക് അധികാരം ഉണ്ടോ?
അനുച്ഛേദം 142–ാം പ്രകാരം, രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും ഭരണഘടനപരമായ അധികാരങ്ങളും ഉത്തരവുകളും മറികടക്കാൻ കോടതിക്ക് കഴിയുമോ?
നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണറുടെ അംഗീകാരമില്ലാതെ നിയമമാക്കാൻ സാധിക്കുമോ?

അനുച്ഛേദം 145(3) പ്രകാരം, ഭരണഘടന വ്യാഖ്യാനങ്ങൾ ഉള്ള വിഷയങ്ങളിൽ സുപ്രീം കോടതിയുടെ ഏതെങ്കിലും ബെഞ്ച് ആദ്യം തീരുമാനം എടുക്കണമെന്ന നിബന്ധനയില്ല. അഞ്ചംഗ ജഡ്ജിമാർ ഉൾപ്പെടുന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് അല്ലേ പരിഗണിക്കേണ്ടത്?

മൗലിക അവകാശ ലംഘനം ഉണ്ടാകുമ്പോൾ സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാൻ അധികാരം നൽകുന്ന ഭരണഘടനയുടെ 32–ാം അനുച്ഛേദം ഉപയോഗിച്ച് കേന്ദ്ര സർക്കാരിന് എതിരെ സംസ്ഥാനങ്ങൾ നൽകുന്ന റിട്ട് ഹർജി നിലനിൽക്കുമോ?

സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിന് എതിരെ ഭരണഘടനയുടെ 131–ാം അനുച്ഛേദ പ്രകാരം സ്യൂട്ട് ഹർജി അല്ലേ നൽകേണ്ടത്?

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.