സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വെളിച്ചെണ്ണ ഉൾപ്പെടെ വില കുറവിൽ, സപ്ലൈക്കോ ഓണച്ചന്തകൾ 25 മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഈ വർഷത്തെ സപ്ലൈക്കോ ഓണച്ചന്തകൾ ഓ​ഗസ്റ്റ് 25 മുതൽ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എല്ലാ നിയോ​ജക മണ്ഡലങ്ങളിലും ഓണച്ചന്തകൾ ഉണ്ടായിരിക്കും. കൂടാതെ ഹോർട്ടി കോപ്പിന്റെ ഓണച്ചന്തകളും ആരംഭിക്കും. പരമാവധി വിലക്കുറവിൽ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനാണ് നീക്കം. സബ്സിഡി വെളിച്ചെണ്ണ ഒരു കിലോ 349 രൂപയ്ക്കും അര കിലോ വെളിച്ചെണ്ണ 179 രൂപയ്ക്കും വിതരണം ചെയ്യും.

സബ്സിഡി ഇതര വെളിച്ചെണ്ണ കിലോ 429 രൂപയ്ക്കും അരക്കിലോ 219 രൂപയ്ക്കും നൽകും. സപ്ലൈക്കോയിൽ നിന്ന് 29 രൂപ നിരക്കിൽ 8 കിലോ അരി നൽകുമെന്നും സബ്സിഡി മുളക് അരക്കിലോയിൽ നിന്നും ഒരു കിലോയായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ നോൺ സബ്സിഡി ഇനങ്ങൾക്ക് 10- 50 ശതമാനം വരെ കിഴിവുണ്ട്. 32 പ്രമുഖ ബ്രാൻഡുകളുടെ 288 നിത്യോപയോഗ ഉത്പന്നങ്ങളും വിലക്കുറവിൽ ലഭിക്കും. ഓണക്കാലത്ത് നറുക്കെടുപ്പും ഉണ്ടായിരിക്കുന്നതാണ്. ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 4 വരെ നടക്കും. 6 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് ഇത്തവണ സർക്കാർ ഓണക്കിറ്റ് വിതരണം ചെയ്യുക.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.