കോഴിക്കോട്: മീഞ്ചന്ത ബൈപ്പാസിൽ സ്വകാര്യബസ് മരത്തിൽ ഇടിച്ച് അപകടം. സംഭവത്തിൽ ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. മാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന മറ്റൊരു ബസിന്റെ വശത്ത് തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.


